സ്വകാര്യ ടെലികോം കമ്പനികള്‍ സര്‍ക്കാരില്‍ അടക്കാനുള്ളത് 92,000 കോടി
കേന്ദ്ര ആശയവിനിമയ സഹമന്ത്രി സഞ്ജയ് ധോത്രെ ലോക്‌സഭയില്‍ ബെന്നി ബെഹനാന്‍ എം പി യുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യകത്മാക്കിയത്.
ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികള്‍ ലൈസന്‍സ് ഫീ ഇനത്തില്‍ സര്‍ക്കാരിന് അടക്കാനുള്ളത് 92642 കോടിയോളം രൂപ. കേന്ദ്ര ആശയവിനിമയ സഹമന്ത്രി സഞ്ജയ് ധോത്രെ ലോക്‌സഭയില്‍ ബെന്നി ബെഹനാന്‍ എം പി യുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യകത്മാക്കിയത്.
ഭാരതി എയര്‍ടെല്‍ ഗ്രൂപ്പ് 21,682 കോടി രൂപയും, വൊഡാഫോണ്‍ 19,824 കോടിയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ 16,457കോടിയും, ഐഡിയ 8485 കോടി, റിലയന്‍സ് ജിയോ 13 കോടി എന്നിങ്ങനെ സര്‍ക്കാരിന് ഫീസ് ഇനത്തില്‍ ലഭിക്കാനുണ്ടെന്ന് ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മന്ത്രി അറിയിച്ചു.