ബാല്യത്തില്‍ മുത്ത് കവര്‍ന്ന കേള്‍വി ശക്തി പത്തു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുകിട്ടി
എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെ ചെവിക്കകത്ത് കുടുങ്ങിപ്പോയ മുത്ത് നീക്കം ചെയ്തതോടെ കേള്‍വി ശക്തി പൂര്‍ണമായും തിരിച്ചു കിട്ടി.
കണ്ണൂര്‍: ബാല്യത്തിലെ കളികള്‍ക്കിടെ അപ്രതീക്ഷിതമായി കേള്‍വി ശക്തി നഷ്ടപ്പെട്ട പെണ്‍കുട്ടി 18ാം വയസ്സില്‍ ശബ്ദങ്ങളുടെ ലോകം തിരിച്ചുപിടിച്ചു. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് 10 വര്‍ഷങ്ങള്‍ക്കു ശേഷം കുട്ടിക്കാലത്ത് നഷ്ടപ്പെട്ട ശബ്ദ ലോകത്തേക്ക് വീണ്ടും എത്തിച്ചേര്‍ന്നത്.
കുട്ടിക്കാലത്ത് കളിച്ചുകൊണ്ടിരിക്കെ ഒരു നാള്‍ അപ്രതീക്ഷിതമായി കേള്‍വി ശക്തി നഷ്ടപ്പെടുകയായിരുന്നു. സ്‌കൂള്‍ പഠന കാലം മുതല്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്ന പരാതിയുമായി പെണ്‍കുട്ടിയും രക്ഷിതാവും എകെജി ആശുപത്രിയിലെ ഇഎന്‍ടി സ്‌പെഷലിസ്റ്റ് ഡോ.പ്രദീപിനെ സമീപിക്കുകയും തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ ചെവിയ്ക്കകത്ത് ഒരു വസ്തു ശ്രദ്ധയില്‍ പെടുകയുമായിരുന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കുട്ടി ചെവിയില്‍ ഇട്ട ചെറിയ മുത്തായിരുന്നു അത്. എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെ ചെവിക്കകത്ത് കുടുങ്ങിപ്പോയ മുത്ത് നീക്കം ചെയ്തതോടെ കേള്‍വി ശക്തി പൂര്‍ണമായും തിരിച്ചു കിട്ടി.