കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നിഷ്‌ക്രിയമായി നോക്കിനിന്നു; ഏഴു പോലിസുകാര്‍ക്കെതിരേ നടപടി

വൈകീട്ട് നാലു മണിയ്ക്ക് തന്റെ മുന്നില്‍ ഓര്‍ഡര്‍ലി മാര്‍ച്ച് നടത്തണമെന്നാണ് എസ്പി രത്‌നകുമാര്‍ നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Update: 2022-06-28 09:09 GMT

കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എം പി ഓഫിസിന് നേരെയുണ്ടായ എസ്എഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് നിഷ്‌ക്രിയമായി നോക്കിനിന്നതിന് പോലിസുകാര്‍ക്കെതിരെ നടപടി. ഒരു എസ്‌ഐ ഉള്‍പ്പെടെ ഏഴു പോലിസുകാര്‍ക്കാണ് നോട്ടിസ് നല്‍കിയത്.

വൈകീട്ട് നാലു മണിയ്ക്ക് തന്റെ മുന്നില്‍ ഓര്‍ഡര്‍ലി മാര്‍ച്ച് നടത്തണമെന്നാണ് എസ്പി രത്‌നകുമാര്‍ നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റോഡ് ഉപരോധ സമയത്ത് നടപടി എടുക്കാതെ പോലിസ് നോക്കി നില്‍ക്കുകയായിരുന്നുവെന്നും പോലിസ് നിഷ്‌ക്രിയരായി നില്‍ക്കുന്നത് സിസിടിവിയില്‍ വ്യക്തമായി എന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു.

ജൂണ്‍ 25നാണ് കണ്ണൂര്‍ ടൗണ്‍ പരിധിയില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. റോഡ് ഉപരോധം ഏകദേശം 15 മിനുട്ടോളം നീണ്ടു. വലിയ തോതില്‍ പ്രതിഷേധം ഉണ്ടായിരുന്നു. സംഭവത്തില്‍ എസിപിയോട് അന്വേഷിക്കാന്‍ എസ്പി നിര്‍ദേശം നല്‍കുകയായിരുന്നു.

Tags:    

Similar News