ന്യൂനപക്ഷ ക്ഷേമത്തിന് ബജറ്റില്‍ നീക്കിവെച്ച കോടികള്‍ ലാപ്‌സാക്കി; അഞ്ചു വര്‍ഷത്തിനിടെ പാഴാക്കിയത് 125 കോടി

2016 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് ഈ വന്‍ തുക ചിലവഴിക്കാതെ പാഴാക്കിയത്. ഇതിനുപുറമേ വകുപ്പിന് അനുവദിക്കുന്ന ബജറ്റ് വിഹിതത്തിലും കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Update: 2021-06-13 06:07 GMT

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് ബജറ്റില്‍ നീക്കി വെച്ചതുകയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ചിലവഴിക്കാതെ പോയത് 125 കോടിയിലധികം രൂപയെന്ന് നിയമസഭാ രേഖ. 2016 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് ഈ വന്‍ തുക ചിലവഴിക്കാതെ പാഴാക്കിയത്. ഇതിനുപുറമേ വകുപ്പിന് അനുവദിക്കുന്ന ബജറ്റ് വിഹിതത്തിലും കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് 432.61 കോടി രൂപ അനുവദിച്ചപ്പോള്‍ 307.19 കോടി രൂപയാണ് ന്യൂനപക്ഷ ക്ഷേമത്തിനായി ചിലവിട്ടതെന്ന് ടി വി ഇബ്രാഹിം എംഎല്‍എയുടെ സബ്മിഷന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.അഞ്ചു വര്‍ഷത്തിനിടെ 125.42 കോടി രൂപ ചിലവഴിക്കാത്തതിനാല്‍ ലാപ്‌സായെന്നാണ് മേശപ്പുറത്ത് വച്ച രേഖകള്‍

2016-2017 വര്‍ഷം 107.34 കോടി രൂപ ബജറ്റില്‍ വകയിരുത്തിയപ്പോള്‍ 2020- 21 ഇത് 52.41 കോടിയായി കുറഞ്ഞു. മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി, സിഖ്, ജൈന, വിഭാഗങ്ങള്‍ക്കായാണ് ഈ തുക ചിലവഴിക്കേണ്ടത്. ഒരോ വിഭാഗത്തിനും എത്ര തുക ചിലവഴിച്ചുവെന്നതിന്റെ കണക്ക് സൂക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Tags:    

Similar News