പാലത്തായി കേസ് ഹൈക്കോടതി ഇന്നു പരിഗണിച്ചില്ല; നാളെ പരിഗണിച്ചേക്കും
കൊവിഡുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളില്‍ തടസ്സം നേരിട്ടതിനെതുടര്‍ന്ന് ഇന്നു കേസ് പരിഗണിക്കാനായില്ല. നാളെയോ അടുത്ത ദിവസങ്ങളിലോ ഹരജിയില്‍ വിശദമായ വാദം നടക്കും.
കൊച്ചി: കണ്ണൂര്‍ പാലത്തായിയില്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവായ പ്രതി കുനിയില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയില്‍ ഇന്നു നടപടികളുണ്ടായില്ല.
ജൂലൈ 29ന് ഹരജി പരിഗണിച്ച കോടതി വിശദമായ വാദത്തിനായി ഇന്നത്തേക്കായിരുന്നു കേസ് മാറ്റിയിരുന്നത്. എന്നാല്‍, കൊവിഡുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളില്‍ തടസ്സം നേരിട്ടതിനെതുടര്‍ന്ന് ഇന്നു കേസ് പരിഗണിക്കാനായില്ല. നാളെയോ അടുത്ത ദിവസങ്ങളിലോ ഹരജിയില്‍ വിശദമായ വാദം നടക്കും. കേസില്‍ ഇതേവരെയുള്ള അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥന്‍ വഴി പ്രതിക്ക് നോട്ടീസ് അയക്കാനും കഴിഞ്ഞ മാസം 29ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അഡ്വ. മുഹമ്മദ് ഷായാണ് പെണ്‍കുട്ടിയുടെ മാതാവിന് വേണ്ടി ഹാജരാവുന്നത്.