മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റിന് അപേക്ഷിക്കാനുള്ള അവസാന തിയതി നാളെ

യാനങ്ങളുടെയും എഞ്ചിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജനുവരി 16ന് രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ സംസ്ഥാനത്തൊട്ടാകെ നിശ്ചിത കേന്ദ്രങ്ങളില്‍വച്ച് നടത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

Update: 2022-01-07 02:22 GMT

തിരുവനന്തപുരം: മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജനുവരി 16ന് രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ സംസ്ഥാനത്തൊട്ടാകെ നിശ്ചിത കേന്ദ്രങ്ങളില്‍വച്ച് നടത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. യോഗ്യമായ എല്ലാ വള്ളങ്ങളും അന്നേ ദിവസം 9 തീരദേശ ജില്ലകളിലെയും നിശ്ചിത പരിശോധന കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരായി സംയുക്ത പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.

സംയുക്ത പരിശോധനക്ക് ഹാജരാകാത്ത എഞ്ചിനുകള്‍ക്കു മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതല്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു യാനത്തോടൊപ്പം ഒരാള്‍ക്ക് മാത്രമേ പരിശോധന കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കുകയുള്ളു. 10 വര്‍ഷം വരെ കാലപ്പഴക്കമുള്ള എഞ്ചിനുകള്‍ പരിശോധനക്ക് ഹാജരാക്കാം.

പരിശോധനക്ക് ഹാജരാക്കുന്ന യാനങ്ങള്‍ക്കും എഞ്ചിനുകള്‍ക്കും രജിസ്‌ട്രേഷന്‍, മത്സ്യബന്ധന ലൈസന്‍സ്, എഫ്‌ഐഎംഎസ് (ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം) രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബന്ധമാണ്. ഒരു വ്യക്തിക്ക് പരമാവധി രണ്ടു എഞ്ചിനുകള്‍ക്കു മാത്രമേ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ. അപേക്ഷ ഫാറം ജില്ലകളിലെ മത്സ്യഭവനുകള്‍, മത്സ്യഫെഡ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ ഡോക്യുമെന്റുകള്‍ സഹിതം നാളെ വൈകീട്ട് അഞ്ചിന് മുമ്പായി അതാതു മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണമെന്നും മന്ത്രി അറിയിച്ചു.

Tags:    

Similar News