താനൂര്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
അതിനിടെ, പ്രതികളായ മൂന്നു പേരെ പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് പോലിസ് ഓടിച്ചിട്ട് പിടികൂടി. മുഖ്യ പ്രതികളാണിവരെന്ന് സംശയിക്കുന്നു. തീവണ്ടി മാര്‍ഗ്ഗം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇവരെ പോലിസ് പിടികൂടിയത്. ഇവരെ പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.
പരപ്പനങ്ങാടി: താനൂര്‍ അഞ്ചുടിയില്‍ ഇന്നലെ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന് കണ്ണീരില്‍ കുതിര്‍ന്ന പ്രവര്‍ത്തകരുടേയും മറ്റും യാത്രാമൊഴി. നൂറുകണക്കിന് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ട ഇസ്ഹാഖിനെ അവസാനമായി ഒരു നോക്കു കാണാനും അന്ത്യാപചാരം അര്‍പ്പിക്കാനും കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ഒഴുകിയെത്തിയത്. ഉച്ചയ്ക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോട് കൂടി താനൂര്‍ അഞ്ചുടിയിലേക്ക് വിലാപയാത്രയായി കൊണ്ട് വന്ന മയ്യത്ത് വീട്ടില്‍ ബന്ധുക്കള്‍ക്കും മറ്റും കണ്ടതിന് ശേഷം അഞ്ചുടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മുസ്‌ലിം ലീഗിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അന്തിമോപചാരമര്‍പ്പിക്കാനെത്തി.ശക്തമായ പോലിസ് ബന്തവസ്സിലാണ് മയ്യത്ത് കൊണ്ട് വന്നത്.
അതിനിടെ, പ്രതികളായ മൂന്നു പേരെ പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് പോലിസ് ഓടിച്ചിട്ട് പിടികൂടി. മുഖ്യ പ്രതികളാണിവരെന്ന് സംശയിക്കുന്നു. തീവണ്ടി മാര്‍ഗ്ഗം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇവരെ പോലിസ് പിടികൂടിയത്. ഇവരെ പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. നേരത്തേയുണ്ടായ ലീഗ് അക്രമത്തില്‍ ഗുരുതര പരിക്കേറ്റ സിപിഎം നേതാവ് ശംസുദ്ധീന്റെ സഹോദര പുത്രന്‍മാരാണ് പിടിയിലായതെന്ന് സൂചനയുണ്ട്.