അതിഥി തൊഴിലാളികളുമായുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന് തിരുവനന്തപുരത്ത് നിന്ന് ഝാര്‍ഖണ്ഡിലേക്ക്
ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ട്രെയിന്‍ യാത്ര തിരിക്കും എന്നാണ് സൂചന.
തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്കായുള്ള കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന് യാത്ര തിരിക്കും. ഝാര്‍ഖണ്ഡിലെ ഹാതിയയിലേക്ക് തിരുവനന്തപുരത്ത് നിന്നാണ് ട്രെയിന്‍ പുറപ്പെടുക. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ട്രെയിന്‍ യാത്ര തിരിക്കും എന്നാണ് സൂചന.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മാത്രമായിരിക്കും കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് ട്രെയിന്‍. വരും ദിവസങ്ങളില്‍ ഒഡീഷ, അസം, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഓരോ ട്രെയ്നിലുമായി 1200 തൊഴിലാളികളെ, ശാരീരിക അകലം പാലിച്ചുള്ള മുന്‍കരുതലുകളെടുത്ത് നാട്ടിലേക്ക് എത്തിക്കാനാണ് ശ്രമം.
വെള്ളിയാഴ്ച വൈകീട്ടോടെ അതിഥി തൊഴിലാളികളേയും കൊണ്ടുള്ള ആദ്യ ട്രെയിന്‍ കേരളത്തില്‍ നിന്ന് പുറപ്പെട്ടിരുന്നു. ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കായിരുന്നു ട്രെയിന്‍. 1200 ഓളം അതിഥി തൊഴിലാളികളാണ് ഇതിലൂടെ മടങ്ങിയത്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും സര്‍ക്കാര്‍ ഒരുക്കിയിരുന്നു.