ലോക്‌സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കി വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ടോ...?; വിവരം ലഭിച്ചത് ബിജെപി അംഗത്തില്‍ നിന്നെന്ന് മനീഷ് തിവാരി
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചേംബര്‍ 1000 സീറ്റുകളോടെയാണ് നിര്‍മിക്കുന്നത്. ഇത് നടപ്പാക്കുന്നതിനു മുമ്പ് ഗൗരവതരമായ ആലോചന നടത്തണമെന്നും മനീഷ് തിവാരി ട്വീറ്റ് ചെയ്തു. അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് പൊതുചര്‍ച്ച ആവശ്യമാണെന്നും എന്നാല്‍ ജനസംഖ്യാടിസ്ഥാനത്തിലുള്ള വര്‍ധനവ് തെക്കന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുമെന്നും അത് സ്വീകാര്യമല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്ത്.
നേരത്തേ, 2019 ഡിസംബര്‍ 16ന് ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം വാര്‍ഡ് വിഭജനത്തിലൂടെ വര്‍ധിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ പദ്ധതിയെ അനുകൂലിക്കുന്ന വിധത്തില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ലോക്‌സഭാ സീറ്റുകള്‍ ആയിരമായി ഉയര്‍ത്തണമെന്ന് വാദിച്ചിരുന്നു. പാര്‍ലമെന്റിന്റെ ലോവര്‍ സഭയില്‍ അവസാനമായി സീറ്റുകള്‍ വര്‍ധിപ്പിച്ചത് 1977ലാണ്. അന്ന് രാജ്യത്തെ ജനസംഖ്യ 55 കോടി ആയിരുന്നു. ഇപ്പോഴത്തെ ജനസംഖ്യാ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ലോക്‌സഭാ, രാജ്യസഭാ പാര്‍ലമെന്റ് അംഗങ്ങള്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നത്. നിലവില്‍ ലോക്‌സഭാംഗങ്ങളുടെ എണ്ണം 545 ആണ്. ഇതില്‍ 530 എണ്ണം സംസ്ഥാനങ്ങള്‍ക്കും, ബാക്കി കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും രണ്ടെണ്ണം നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളുമാണ്.
"There Is Proposal To Increase Strength Of Lok Sabha," Claims Congress Leader