തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഭീഷണി സന്ദേശം. ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ കായംകുളം ചേരാവള്ളി സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. മൂന്നു ദിവസം മുമ്പ് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.