വടക്കന്‍ ഗസയില്‍ മൂന്ന് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു

Update: 2024-10-11 06:37 GMT

ഗസാ സിറ്റി: വടക്കന്‍ ഗസ മുനമ്പില്‍ ഹമാസ് പോരാളികളുടെ ആക്രമണത്തില്‍ മൂന്ന് റിസര്‍വ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സേന സ്ഥിരീകരിച്ചു. പ്രദേശത്ത് ഹമാസിന്റെ തിരിച്ചുവരവ് തടയുകയെന്ന ലക്ഷ്യത്തോടെ കരയാക്രമണം നടത്തിയപ്പോഴാണ് തിരിച്ചടിയുണ്ടായത്. 460ാമത്തെ ബ്രിഗേഡിന്റെ 5460ാം സപ്പോര്‍ട്ട് യൂനിറ്റിലെ മാസ്റ്റര്‍ സര്‍ജന്റ് റിസര്‍വിസ്റ്റ് ഒറി മോഷെ ബോറന്‍സ്‌റ്റൈന്‍(32), ജെറുസലേമില്‍ നിന്നുള്ള മേജര്‍ റിസര്‍വിസ്റ്റ് നെതനേല്‍ ഹെര്‍ഷ്‌കോവിറ്റ്‌സ്(37), ബ്‌നെയ് ആദമില്‍ നിന്നുള്ള മാസ്റ്റര്‍ സാര്‍ജന്റ് റിസര്‍വിസ്റ്റ് റ്റ്‌സ്‌വി മത്തിത്യാഹു മാരന്റ്‌സ്(32) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഗസയിലെ കരസേനാ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 353 ആയെന്നാണ് ഇസ്രായേല്‍ പറയുന്നത്.

    അതേസമയം, വടക്കന്‍ ഗസയിലെ ജബാലിയയില്‍ ആക്രമണം തുടരുന്നതായും ഐഡിഎഫ് അറിയിച്ചു. റൈഫിളുകളും ആര്‍പിജി ലോഞ്ചറുകളും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തതായും പ്രസ്താവനയില്‍ വ്യക്തമാക്കി. കുറഞ്ഞത് 12 പേരെയെങ്കിലും കൊലപ്പെടുത്തിയതായി ഷിന്‍ ബെറ്റിന്റെ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഹമാസുമായോ ഫലസ്തീനിയന്‍ ഇസ് ലാമിക് ജിഹാദുമായോ ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. കൊല്ലപ്പെട്ടവരില്‍ ഹമാസിന്റെ മിലിട്ടറി ഇന്റലിജന്‍സ് യൂനിറ്റിലെ ഒരു പ്ലാറ്റൂണ്‍ കമാന്‍ഡര്‍, ആന്റി ടാങ്ക് യൂനിറ്റിലെ ഒരു ഡെപ്യൂട്ടി പ്ലാറ്റൂണ്‍ കമാന്‍ഡര്‍, എലൈറ്റ് നുഖ്ബ ഫോഴ്‌സിലെ രണ്ട് പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാര്‍, ഒരു എന്‍ജിനീയറിങ് ഓപ്പറേറ്റര്‍ എന്നിവരും ഉള്‍പ്പെടുന്നതായി പ്രസ്താവനയില്‍ അറിയിച്ചു.

Tags:    

Similar News