'ഇന്ത്യന്‍ ഭരണഘടനക്ക് പകരം ഹിന്ദു ഭരണഘടന നടപ്പാക്കാന്‍ സമയമായി'; വിമര്‍ശനവുമായി റാണാ അയ്യൂബ്
വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് തബ്‌ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവര്‍ത്തനം, പത്രപ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാനും സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
ന്യൂഡല്‍ഹി: വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുടമകള്‍) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെതിരേ കടുത്ത വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബ്. 'ഇന്ത്യന്‍ ഭരണഘടനക്ക് പകരം ഹിന്ദു ഭരണഘടന നടപ്പാക്കാന്‍ സമയമായി' എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്.
വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് തബ്‌ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവര്‍ത്തനം, പത്രപ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാനും സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉടമകള്‍ ഇന്ത്യയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിദേശ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ (എഫ്ആര്‍ഒ) നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ വിദേശ നയതന്ത്ര ഓഫിസുകള്‍, വിദേശ സര്‍ക്കാരുകളുടെ ഇന്ത്യയിലെ ഓഫിസുകള്‍ എന്നിവയില്‍ ജോലി ചെയ്യാനും വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും പ്രത്യേകാനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഒസിഐ കാര്‍ഡുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇന്ത്യയില്‍ വന്നുപോകുന്നതിനു തടസ്സമുണ്ടാകില്ല. അതിന് മുഴുവന്‍കാല വിസ നല്‍കും. എന്നാല്‍, മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണത്തിനും വരുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട ഓഫിസില്‍നിന്നോ വിദേശത്തുള്ള ഇന്ത്യന്‍ എംബസികളില്‍ നിന്നോ പ്രത്യേകാനുമതി വാങ്ങണം. മറ്റാവശ്യങ്ങള്‍ക്കാണ് വരുന്നതെങ്കില്‍ പ്രത്യേകാനുമതി ആവശ്യമില്ല.
സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മേഖലയില്‍ ഏര്‍പ്പെടാനുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയത് അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാന്‍ ഇടയാക്കുമെന്ന് മാധ്യമ നിരീക്ഷകര്‍ക്കിടയില്‍ ആശങ്കയുണ്ട്. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം മൂന്നു മാസത്തിനകം പ്രാബല്യത്തില്‍വരുമെന്നാണ് കരുതുന്നത്.