കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി
പോലിസ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് അവസാനിപ്പിക്കും
മലപ്പുറം: കാണാതായ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബ് വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രിയാണ് ഇയാള്‍ വീട്ടിലെത്തിയത്. പോലിസ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് അവസാനിപ്പിക്കും. മാനസിക പ്രയാസത്തിലാണ് നാടു വിട്ടതെന്നും വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് കുടുംബത്തെ അറിയിച്ചു. ഇക്കാര്യങ്ങള്‍ കുടുംബം പരിഗണിച്ചു തീര്‍പ്പാക്കും.
ബുധനാഴ്ച വൈകിട്ട് ഓഫിസില്‍ നിന്ന് ഇറങ്ങിയ ചാലിബ്, വീട്ടിലെത്താന്‍ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. എട്ട് മണിയോടെ വീണ്ടും അന്വേഷിച്ചപ്പോള്‍ വളാഞ്ചേരി ഭാഗത്താണെന്നും വീട്ടിലെത്താന്‍ വൈകുമെന്നും സന്ദേശം അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണില്‍ കിട്ടിയില്ല. ഇതോടെ ബുധനാഴ്ച രാത്രി 11 മണിയോടെ കുടുംബം അന്വേഷണം ആരംഭിക്കുകയായിരുന്നു.