തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ എടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

തിരുവനന്തപുരം: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍ നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ എടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. കോണ്‍ഗ്രസില്‍ നിന്നു പുറത്തുപോയി മമതാ ബാനര്‍ജി രൂപീകരിച്ച തൃണമൂല്‍ കോണ്‍ഗ്രസ്, പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിനെതിരെയാണ്. ഇക്കാര്യങ്ങളെല്ലാം നാളെ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അന്‍വറിനെ അറിയിക്കും. തൃണമൂല്‍ വിട്ട് അന്‍വര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്നാണ് കോണ്‍ഗ്രസിലെ ചില നേതാക്കളുടെ അഭിപ്രായം.
യുഡിഎഫിലെ ഭാരതീയ നാഷനല്‍ ജനതാദള്‍ നേതാവായ ജോണ്‍ ജോണ്‍ രണ്ടു വര്‍ഷം മുന്‍പ് ആര്‍ജെഡിയില്‍ ചേര്‍ന്നു. എന്നാല്‍ ശ്രേയാംസ് കുമാറിന്റെ പാര്‍ട്ടി ആര്‍ജെഡിയില്‍ ലയിച്ചതോടെ ജോണ്‍ ജോണ്‍ പുറത്തായി. ഇതോടെ ജോണ്‍ ജോണ്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി. മാണി സി കാപ്പന്‍ കേരള പാര്‍ട്ടി രൂപീകരിച്ച് നില്‍ക്കുന്നതു പോലെ മുന്നണിയിലേക്ക് കടന്നുവരുന്നതാണ് നല്ലതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പി വി അന്‍വറിനെ അറിയിക്കുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.