ക്ഷേത്രങ്ങളിലെ 'പ്രസാദ' കുപ്പികളില്‍ മയക്കുമരുന്ന് കടത്ത്: ബിജെപി നേതാവ് ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍

ബിജെപി പെരമ്പലൂര്‍ ജില്ലാ വൈസ് പ്രസിഡന്റും ദലിത് മോര്‍ച്ചാ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ അദൈക്കലരാജ് (40) ആണ് മയക്കുമരുന്നു സംഘത്തിലെ പ്രധാനി.

Update: 2020-08-14 18:08 GMT

തൃച്ചി: ക്ഷേത്രങ്ങളില്‍ പ്രസാദം നല്‍കുന്നതിനായി ഉപയോഗിക്കുന്ന കുപ്പികളില്‍ മയക്കുമരുന്നു കടത്തിയ ബിജെപി നേതാവ് ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തൃച്ചി ജില്ലയില്‍നിന്നാണ് സംഘം അറസ്റ്റിലായത്. ബിജെപി പെരമ്പലൂര്‍ ജില്ലാ വൈസ് പ്രസിഡന്റും ദലിത് മോര്‍ച്ചാ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ അദൈക്കലരാജ് (40) ആണ് മയക്കുമരുന്നു സംഘത്തിലെ പ്രധാനി.

പ്രസാദ കുപ്പികളില്‍ ഓപിയം കടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. പത്തു ലക്ഷം രൂപ വില വരുന്ന 1.8 കി.ഗ്രാം ഓപിയം ഇവരില്‍ നിന്നു കണ്ടെടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാന്‍ (ഇന്റഗ്രേറ്റഡ് െ്രെകം പ്രിവന്‍ഷന്‍) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാറില്‍ മയക്കുമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്ന് ഒസിഐയു ഡിഎസ്പി സെന്തില്‍കുമാര്‍, മയക്കുമരുന്ന് പ്രതിരോധ യൂനിറ്റ് ഡിഎസ്പി കാമരാജ് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് ട്രിച്ചിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് സംഘം വലയിലായത്.

പരിശോധനയ്ക്കിടെ അദൈക്കലരാജ്, ട്രിച്ചി ജില്ലയിലെ നോച്ചിയത്തിനടുത്തുള്ള മാന്‍പിഡിമംഗലം സ്വദേശി അദദയ്യന്‍ (50) എന്നിവരെത്തിയ കാറില്‍ നടത്തിയ പരിശോധനയില്‍ 'പഞ്ചാമൃതം' ബോട്ടിലിനകത്ത് ഒളിപ്പിച്ച നിലയില്‍ 1.8 കി.ഗ്രാം ഓപിയം കണ്ടെത്തുകയായിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 10 ലക്ഷം രൂപയോളം ഇതിനു വിലവരുമെന്ന് പോലിസ് പറഞ്ഞു.

ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്.സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ചു പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു. പെരുമ്പലൂര്‍ ജില്ലയില്‍നിന്നുള്ള ഒരു സിദ്ധ ഡോക്ടറുടെ കാറാണ് ഇവര്‍ മയക്കു മരുന്നു കടത്തിനായി ഉപയോഗിച്ചിരുന്നത്.

Tags:    

Similar News