കര്‍ണാടകയിലെ തുംകൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

Update: 2021-12-10 02:03 GMT

ബംഗളൂരു: കര്‍ണാടകയിലെ തുംകൂരില്‍ ബിജെപി പ്രവര്‍ത്തകനെ ഒരു സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തി. പാവഗഡ അപ്പാജിഹള്ളി സ്വദേശിയും റെയ്ത്ത യുവമോര്‍ച്ച എക്‌സിക്യൂട്ടീവ് അംഗവുമായ പ്രസന്ന കുമാര്‍ (46) ആണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന പ്രസന്ന കുമാറിനെ പാവഗഡ ബി കെ ഹള്ളി ക്രോസില്‍ വെച്ച് ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിലെ പ്രതികളെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. കൊലപാതകത്തിന്റെ കാരണവും വ്യക്തമല്ലെന്ന് പോലിസ് പറഞ്ഞു.

ഇന്ന് നടക്കുന്ന നിയമനിര്‍മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനായി സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പ്രസന്ന കുമാര്‍. തുംകൂര്‍ എസ്.പി രാഹുല്‍ കുമാര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Tags:    

Similar News