തുനീസ്യ: അന്നഹ്ദ പാര്‍ട്ടി നേതാവ് വീട്ടുതടങ്കലില്‍
മുന്‍ സര്‍ക്കാരിലെ കമ്യൂണിക്കേഷന്‍സ് ടെക്‌നോളജി വകുപ്പ് മന്ത്രിയും അന്നഹ്ദയുടെ പ്രമുഖ നേതാക്കളില്‍ ഒരാളുമായ അനൗര്‍ മഅ്‌റൂഫിനെയാണ് തുണീസ്യന്‍ ആഭ്യന്തര മന്ത്രാലയം വീട്ടുതടങ്കലിലാക്കിയത്
തുനിസ്: പാര്‍ലമെന്റ് മരവിപ്പിക്കാനും എക്‌സിക്യൂട്ടീവ് അധികാരം ഏറ്റെടുക്കാനുമുള്ള പ്രസിഡന്റിന്റെ നീക്കത്തെ എതിര്‍ക്കുന്ന ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയായ അന്നഹ്ദയുടെ മുതിര്‍ന്ന നേതാവിനെ വീട്ടുതടങ്കലിലാക്കി റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ സര്‍ക്കാരിലെ കമ്യൂണിക്കേഷന്‍സ് ടെക്‌നോളജി വകുപ്പ് മന്ത്രിയും അന്നഹ്ദയുടെ പ്രമുഖ നേതാക്കളില്‍ ഒരാളുമായ അനൗര്‍ മഅ്‌റൂഫിനെയാണ് തുണീസ്യന്‍ ആഭ്യന്തര മന്ത്രാലയം വീട്ടുതടങ്കലിലാക്കിയത്.എന്ത് കുറ്റം ചുമത്തിയാണ് മഅ്‌റൂഫിനെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. ജൂലൈ 25നാണ് പ്രസിഡന്റ് ഖൈസ് സഈദ് തുനീഷ്യന്‍ പ്രധാനമന്ത്രിയെ അധികാരത്തുനിന്ന് പുറത്താക്കി ഭരണം പിടിച്ചെടുത്തത്. ഭരണഘടന അട്ടിമറി എന്നാണ് ഇതിനെ അന്നഹ്ദ വിശേഷിപ്പിച്ചിരുന്നത്.
പാര്‍ലമെന്റ് മരവിപ്പിക്കാനും എക്‌സിക്യൂട്ടീവ് അധികാരം ഏറ്റെടുക്കാനുമുള്ള തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് സഈദ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റുണ്ടായത്. തുനീസ്യയില്‍ സഈദ് സ്വേച്ഛാധിപത്യ ഭരണം കൊണ്ടുവരുമെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ നേരത്തെ ആശങ്ക അറിയിച്ചിരുന്നു.