അതിര്‍ത്തിയിലെ കുര്‍ദ് വിമതര്‍ക്കെതിരേ സൈനിക നീക്കത്തിനൊരുങ്ങി തുര്‍ക്കി
അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കുര്‍ദ് വിമതര്‍ക്കും ഐസിസ് പോരൈളികള്‍ക്കുമെതിരേ 2016ല്‍ തുര്‍ക്കി സൈനിക നീക്കം നടത്തിയിരുന്നു
അങ്കാറ: തുര്‍ക്കി, സിറിയന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ കുര്‍ദ് പോരാളികളെ തുരത്താന്‍ സൈനിക നടപടിക്കൊരുങ്ങി തുര്‍ക്കി സൈന്യം. വടക്കന്‍ സിറയിലെ കുര്‍ദിസ്ഥാന്‍ സ്വയം ഭരണ പ്രദേശത്തെ കുര്‍ദ് പോരാളികള്‍ തുര്‍ക്കിക്ക് കാലങ്ങളായി തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ മേഖലയില്‍ അമേരിക്കന്‍, റഷ്യന്‍ സേനകളുടെ സാനിധ്യമുള്ളത് തുര്‍ക്കിയെ ആശയകുഴപ്പത്തിലാക്കുകയാണ്. വിശാലമായ എണ്ണപ്പാടങ്ങളും മറ്റും സംരക്ഷിക്കാനെന്ന പേരിലാണ് യുഎസ് സൈന്യം കുര്‍ദ് വിമതരോടൊപ്പം മേഖലയില്‍ ക്യാംപ് ചെയ്യുന്നത്. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കുര്‍ദ് വിമതര്‍ക്കും ഐഎസ്സിനുമെതിരേ2016ല്‍ തുര്‍ക്കി സൈനിക നീക്കം നടത്തിയിരുന്നു.
സിറിയന്‍ വിമോചന പോരാളികളോടൊപ്പം ചേര്‍ന്നാണ് അന്ന് തുര്‍ക്കി സൈനിക നീക്കം നടത്തിയത്. സായുധ ഡ്രോണുകളും ആയിരക്കണക്കിന് സിറിയന്‍ പോരാളികളും കവചിതവാഹനങ്ങളുമെല്ലാം സജ്ജീകരിച്ചാണ് അന്ന് തുര്‍ക്കി സേന സിറിയയിലേക്ക് പ്രവേശിച്ചിരുന്നത്. 2018 ലും തുര്‍ക്കിയുടെ സഹായമുള്ള സിറിയന്‍ വിമോചന പോരാളികളുടെ പിന്തുണയോടെ അതിര്‍ത്തി ജില്ലയായ അഫ്രീന്‍പ്രദേശത്തിന്റെ നിയന്ത്രണം തുര്‍ക്കി പിടിച്ചെടുത്തിരുന്നു. യുപ്രട്ടീസ് നദക്കരയിലുള്ള അതിര്‍ത്തി നഗരങ്ങളില്‍ തുര്‍ക്കി ആധിപത്യമുറപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്. അതേ സമയം വിദേശ സേഷ്യലിസ്റ്റുകളുടെയും അമേരിക്കയുടെയും പിന്തുണയോടെ കുര്‍ദ് പോരാളികള്‍ തുര്‍ക്കിക്കെതിരെയുംപ്രത്യക്രമണം നടത്തുന്നുണ്ട്. സിറിയയിലെ ബഷാറുല്‍ അസദ് ഭരണ കൂടത്തിനെതിരേ പോരാടുന്ന ഐഎസും കുര്‍ദ് വിമതരും തുര്‍ക്കിക്ക് തലവേദനയാകുന്നതാണ് പ്രശ്‌നം അതേസമയം അസദ് ഭരണത്തിനെതിരെ പൊരുതുന്ന സിറിയന്‍ വിമോചന സേനയിലെ പോരാളികള്‍ക്ക് തുര്‍ക്കിയുടെ പിന്തുണ ലഭിക്കുന്നുമുണ്ട്. ഇതിനിടെ റഷ്യന്‍ തുര്‍ക്കി സേനകള്‍ സംയുക്തമായി അതിര്‍ത്തിയുടെ 30 കിലോമാറ്റര്‍ പരിധിയില്‍ തിരച്ചില്‍ നടത്തി കുര്‍ദ് പോരാളികളെ നിരായുധരാക്കാനുള്ളമ ശ്രമം നടത്തിയിരുന്നു. സിറിയന്‍ സര്‍ക്കാറിനെ സാഹായിച്ചുകൊണ്ടാണ് റഷ്യന്‍ സേന പ്രവര്‍ത്തിക്കുന്നത്.