'ചരിത്രം നിങ്ങളോട് പൊറുക്കില്ല'; യുഎഇ-ഇസ്രായേല്‍ സഹകരണത്തിനെതിരേ തുര്‍ക്കി

Update: 2020-08-14 10:55 GMT

അങ്കാറ: യുഎഇ-ഇസ്രായേല്‍ സഹകരണത്തിനെതിരേ കടുത്ത നിലപാടുമായി തുര്‍ക്കി. യുഎഇയുടെ കപട സ്വഭാവം ചരിത്രവും മേഖലയിലെ ജനമനസ്സാക്ഷിയും ഒരിക്കലും മറക്കില്ലെന്നും മാപ്പു നല്‍കില്ലെന്നും തുര്‍ക്കി വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു. നിങ്ങള്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്കു വേണ്ടി ഫലസ്തീന്‍ ജനതയെ വഞ്ചിച്ചു. ഏകപക്ഷീയ നീക്കത്തിലൂടെ അറബ് ലീഗിന്റെ 2002ലെ സമാധാന പദ്ധതിയെ ഇല്ലാതാക്കാനുള്ള നടപടി ആശങ്കാ ജനകമാണെന്നും തുര്‍ക്കി പറഞ്ഞു.

    നേരത്തേ, വിഷയത്തില്‍ ഫലസ്തീന്‍ നേതൃത്വവും ഹമാസും രംഗത്തെത്തിയിരുന്നു. യുഎഇയും ഇസ്രായേലും അമേരിക്കയും ഒരുമിച്ച് നടത്തിയ പ്രഖ്യാപനം തള്ളിക്കളയുന്നുവെന്നാണും ഫലസ്തീനെ ചതിക്കുകയായിരുന്നെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹമ്മുദ് അബ്ബാസിന്റെ വക്താവ് പ്രതികരിച്ചിരുന്നു. ഫലസ്തീനികളുടെ അവകാശ നിഷേധത്തിനും ഇസ്രായേല്‍ അധിനിവേശത്തിനും ഇത് കാരണമാക്കുമെന്നായിരുന്നു ഹമാസിന്റെ നിലപാട്. കാലങ്ങളായി പശ്ചിമേഷ്യന്‍ മേഖലയിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണക്കാരായ ഇസ്രായേലിുമായുള്ള യുഎഇയുടെ ധാരണം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.

Turkey slams UAE-Israel deal



Tags:    

Similar News