'തുര്‍ക്കി നിശബ്ദനായിരിക്കില്ല': ഇസ്രായേലിന് മുന്നറിയിപ്പുമായി ഉര്‍ദുഗാന്‍

'ഭീകര രാഷ്ട്രമായ ഇസ്രായേലിന്റെ ഫലസ്തീനികള്‍ക്കെതിരേ ക്രൂരതയില്‍ ഞങ്ങള്‍ ദുഖിതരും കോപാകുലരുമാണ്' -ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉര്‍ദുഗാന്‍ വ്യക്തമാക്കി.

Update: 2021-05-14 14:04 GMT

ആങ്കറ: ഗസ മുനമ്പിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ താന്‍ കോപാകുലനാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. സംഭവത്തില്‍ സമാധാനപരമായ പരിഹാരം കാണാന്‍ അദ്ദേഹം യുഎന്‍ രക്ഷാ സമിതിയോട് ആവശ്യപ്പെട്ടു. 'ഭീകര രാഷ്ട്രമായ ഇസ്രായേലിന്റെ ഫലസ്തീനികള്‍ക്കെതിരേ ക്രൂരതയില്‍ ഞങ്ങള്‍ ദുഖിതരും കോപാകുലരുമാണ്' -ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉര്‍ദുഗാന്‍ വ്യക്തമാക്കി.

'ഫലസ്തീന്‍ നഗരങ്ങള്‍ക്കും ജെറുസലേമിനുമെതിരേയുള്ള ഇസ്രായേല്‍ ആക്രണത്തിനെതിരേ നിലകൊള്ളല്‍ മാനവികതയെ ബഹുമാനിക്കുന്നവരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ രക്തച്ചൊരിച്ചിലില്‍ നിശബ്ദത പാലിക്കുന്നവരും അവരെ പരസ്യമായി പിന്തുണയ്ക്കുന്നവരും ഒരു നാള്‍ തങ്ങള്‍ക്കും ഈ ഗതിവരുമെന്ന് അറിയണം-ഉര്‍ദുഗാന്‍ പറഞ്ഞു.ജറുസലേമില്‍ സമാധാനം ഉറപ്പാക്കാന്‍ രക്ഷാ സമിതി നടപടി കൈകൊള്ളണം. ലോകം മുഴുവന്‍ അവഗണിച്ചാലും ഫലസ്തീനിലെ ഇസ്രയേല്‍ പീഡനത്തെക്കുറിച്ച് തുര്‍ക്കി നിശബ്ദത പാലിക്കുകയില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

Tags:    

Similar News