ട്രംപിന്റെ അക്കൗണ്ട് എന്നന്നേക്കുമായി പൂട്ടിക്കെട്ടി ട്വിറ്റര്‍; നിശബ്ദനാക്കാനുളള ശ്രമമെന്ന് ട്രംപ്
ട്വിറ്റര്‍ ഉപയോഗം അനുവദിക്കാന്‍ സാധിക്കാത്ത തരത്തില്‍ അപകടകാരിയാണ് ഡൊണാള്‍ഡ് ട്രംപ് എന്ന് വ്യക്തമാക്കിയാണ് ട്വിറ്റര്‍ കടുത്ത നടപടിക്ക് തുനിഞ്ഞത്.
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നന്നേക്കുമായി പൂട്ടിക്കെട്ടി ട്വിറ്റര്‍. ട്വിറ്റര്‍ ഉപയോഗം അനുവദിക്കാന്‍ സാധിക്കാത്ത തരത്തില്‍ അപകടകാരിയാണ് ഡൊണാള്‍ഡ് ട്രംപ് എന്ന് വ്യക്തമാക്കിയാണ് ട്വിറ്റര്‍ കടുത്ത നടപടിക്ക് തുനിഞ്ഞത്. ട്രംപിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സസൂക്ഷ്മം പരിശോധിച്ചതിനു ശേഷം കൂടുതല്‍ അക്രമ സംഭവങ്ങള്‍ക്ക് ട്രംപിന്റെ ട്വീറ്റുകള്‍ പ്രേരണയാകുന്നത് തടയുന്നതിന് വേണ്ടിയാണ് അക്കൗണ്ട് നിരോധിക്കുന്നതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.
അതേസമയം, ട്വിറ്റര്‍ നിരോധനത്തിലൂടെ തന്നെ നിശബ്ദനാക്കാനുളള ശ്രമം ആണ് നടക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ നിരന്തരം തടയുകയാണ് ട്വിറ്ററെന്നും ട്രംപ് കുറ്റപ്പെടുത്തി. തീവ്ര ഇടതുപക്ഷവുമായും ഡെമോക്രാറ്റുകളുമായും ട്വിറ്റര്‍ ജീവനക്കാര്‍ കൈ കോര്‍ത്തിരിക്കുകയാണെന്നും അവര്‍ തന്റെ അക്കൗണ്ട് നീക്കം ചെയ്യുക വഴി തന്നെയും തനിക്ക് വോട്ട് ചെയ്ത 75,000,000 പേരെയും നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ് എന്നും ട്രംപ് ആരോപിച്ചു.