വൈഗൂര്‍ വനിതകളെ അധിക്ഷേപിച്ചുള്ള ചൈനീസ് എംബസിയുടെ പോസ്റ്റ് നീക്കം ചെയ്ത് ട്വിറ്റര്‍
വൈഗൂര്‍ വനിതകളെ തീവ്രവാദത്തില്‍നിന്ന് മോചിപ്പിച്ചെന്നും 'ഇനി കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന യന്ത്രങ്ങളല്ല' അവരെന്നും പരാമര്‍ശിച്ചുകൊണ്ടുള്ള യുഎസിലെ ചൈനീസ് എംബസിയുടെ പോസ്റ്റാണ് ട്വിറ്റര്‍ അധികൃതര്‍ നീക്കം ചെയ്തത്.
സാന്‍ഫ്രാന്‍സിസ്‌കോ: വൈഗൂര്‍ മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന യുഎസിലെ ചൈനീസ് എംബിസിയുടെ പോസ്റ്റ് നീക്കംചെയ്ത് ട്വിറ്റര്‍. വൈഗൂര്‍ വനിതകളെ തീവ്രവാദത്തില്‍നിന്ന് മോചിപ്പിച്ചെന്നും 'ഇനി കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന യന്ത്രങ്ങളല്ല' അവരെന്നും പരാമര്‍ശിച്ചുകൊണ്ടുള്ള യുഎസിലെ ചൈനീസ് എംബസിയുടെ പോസ്റ്റാണ് ട്വിറ്റര്‍ അധികൃതര്‍ നീക്കം ചെയ്തത്. സിന്‍ജിയാങില്‍ നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയെന്ന ആരോപണം നിഷേധിച്ചുകൊണ്ടുള്ള ലേഖനത്തിലേക്ക് ലിങ്ക് നില്‍കി കൊണ്ടുള്ള പോസ്റ്റിലായിരുന്നു ഈ സ്ത്രീ വിരുദ്ധ പരാമര്‍ശം.
ഒരുകൂട്ടം ആളുകളുടെ മതം, വംശം, വംശീയത എന്നിവ അടിസ്ഥാനമാക്കി മനുഷ്യത്വരഹിതമായ പരാമര്‍ശം നടത്തുന്നത് തങ്ങള്‍ നിരോധിച്ചിരിന്നു. അതിനാലാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന് ട്വിറ്റര്‍ വക്താവ് ആര്‍സ് പറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ചൈന ഡെയ്‌ലി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളെന്നാണ് വൈഗൂര്‍ മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിച്ചത്. ഈ ഭാഗം പങ്കുവച്ച് കൊണ്ടായിരുന്നു വാഷിങ്ടണിലെ ചൈനീസ് എംബസിയുടെ ട്വിറ്റര്‍ പോസ്റ്റ്.
Twitter deleted the tweet by the Chinese embassy in the US that boasted of their regime's genocide and trauma-inducing program on Uyghur women that included forced abortions, sterilizations, and IUDs. pic.twitter.com/eKsBtrmAa6
— Amro Ali (@_amroali) January 9, 2021