ന്യൂഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിം പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കുന്ന പ്രമുഖ മുസ്‌ലിം പേജുകളുടെ അക്കൗണ്ടുകള്‍ക്കു ട്വിറ്റര്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും മറ്റും വരുന്ന പേജുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യാസ് മുസ് ലിംസ്, ഇന്ത്യന്‍ മുസ് ലിംസ്, സ്റ്റാന്റ് വിത്ത് കശ്മീര്‍ തുടങ്ങിയ അക്കൗണ്ടുകളെയാണ് മുന്നറിയിപ്പില്ലാതെ വിലക്കിയത്. 'ഇന്ത്യാസ് മുസ് ലിംസ് എന്ന നഞങ്ങളുടെ ഹാന്‍ഡില്‍ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇന്ത്യയിലെ മുസ്‌ലിം ശബ്ദങ്ങളുടെ തുടര്‍ച്ചയായ സെന്‍സര്‍ഷിപ്പിനെ ഞങ്ങള്‍ അപലപിക്കുന്നു. ഇതാണ് ഞങ്ങളുടെ പുതിയ ഹാന്‍ഡില്‍. പിന്തുടരുക എന്നാന്നാവശ്യപ്പെട്ട് അക്കൗണ്ടുകളിലൊന്ന് ഒരു പുതിയ ഹാന്‍ഡില്‍ തുടങ്ങിയതായി ട്വീറ്റ് ചെയ്തു.
സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ നിര്‍ദേശപ്രകാരം ട്വിറ്റര്‍ പ്രവര്‍ത്തിക്കുന്നത് തുടരുകയാണ്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി മുസ്‌ലിം കൈകാര്യം ചെയ്യുന്നത് ട്വിറ്റര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അവരെല്ലാം ന്യൂനപക്ഷ സമുദായങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി. അവയൊന്നും നിയമങ്ങള്‍ ലംഘിച്ചിട്ടില്ല. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത സെന്‍സര്‍ഷിപ്പിനെ ഞങ്ങള്‍ അപലപിക്കുന്നു എന്നാണ് മറ്റൊരു അക്കൗണ്ട് ട്വീറ്റ് ചെയ്തത്.
നേരത്തേ, മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നയത്തെ എതിര്‍ക്കുകയും കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് റിപോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ എന്നിവരുടെ അക്കൗണ്ടുകള്‍ തടഞ്ഞതിന് ട്വിറ്ററിനെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. അന്വേഷണാത്മ വാര്‍ത്താ മാഗസിന്‍ ദി കാരവന്‍, രാഷ്ട്രീയ ലേഖകന്‍ സഞ്ജുക്ത ബസു, ആക്ടിവിസ്റ്റ് ഹന്‍സ്‌രാജ് മീന, നടന്‍ സുശാന്ത് സിങ്, ശശി ശേഖര്‍ വെമ്പടി എന്നിവരുടേതുള്‍പ്പെടെ അക്കൗണ്ടുകള്‍ മുന്നറിയിപ്പില്ലാതെ തടഞ്ഞുവച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
Twitter Suspends Accounts Of Prominent Muslim Pages