ബിഹാറില്‍ മുസ്‌ലിം സ്വത്വത്തിന്റെ പേരില്‍ യുവാക്കള്‍ക്ക് നേരെ ആക്രമണം; രണ്ടു പേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍

തങ്ങളുടെ മതപരമായ സ്വത്വത്തിന്റെ പേരിലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇരകള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ആക്രമണങ്ങളുണ്ടായത്.

Update: 2021-10-18 03:14 GMT

ന്യൂഡല്‍ഹി: ബിഹാറിലെ നളന്ദ ജില്ലയില്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ട് വര്‍ഗീയ അക്രമണം. ക്രൂരമായി മര്‍ദ്ദനമേറ്റ രണ്ടു മുസ്‌ലിം യുവാക്കളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്ങളുടെ മതപരമായ സ്വത്വത്തിന്റെ പേരിലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇരകള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ആക്രമണങ്ങളുണ്ടായത്.

സദ്ദാം ഖുറേഷിയും മുഹമ്മദ് രാജയും തങ്ങള്‍ക്കുനേരെയുള്ള ഭീകരമായ ആക്രമണങ്ങള്‍ വിവരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തന്റെ മകളുടെ കൈപിടിച്ച് നടന്നുനീങ്ങുന്നതിനിടെ മഹുവ തോല ഗ്രാമത്തിലെ ഒരു പ്രദേശത്ത് ചില ആളുകള്‍ വഴക്കിടുന്നത് ശ്രദ്ധയില്‍പെട്ടു. പിന്നാലെ പേരു ചോദിച്ച് മുസ്‌ലിമാണെന്ന് തിരിച്ചറിഞ്ഞതിനു പിന്നാലെ ആള്‍ക്കൂട്ടം തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഖുറേഷി പറഞ്ഞു.'അവര്‍ എന്തിനാണ് എന്നെ അടിച്ചതെന്ന് തനിക്കറിയില്ല. ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല'-ഖുറേഷി പറഞ്ഞു.

മുഹമ്മദ് രാജയും സമാനമായ രീതിയിലാണ് ആക്രമിക്കപ്പെട്ടത്. 'താന്‍ തന്റെ മോട്ടോര്‍ സൈക്കിള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് എന്റെ വീട്ടിലേക്ക് നടക്കുകയായിരുന്നു. ഇതിനിടെ ഒരു സംഘം ഞാന്‍ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചോദിച്ചു. മുസ്ലീമാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നെ അടിക്കാന്‍ തുടങ്ങി. സംഘത്തില്‍ 10-15 പേരുണ്ടായിരുന്നു'. ഖുറേഷി പറഞ്ഞു.

ആക്രമണത്തില്‍ പരിക്കേറ്റ ഖുറേഷിയെയും രാജയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News