ആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Update: 2023-09-26 14:22 GMT

തിരുവനന്തപുരം: പാലക്കാട് ഷോളയൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ ആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം. മറ്റു കുട്ടികളുടെ മുന്നില്‍ വച്ചാണ് ഹോസ്റ്റല്‍ ജീവനക്കാര്‍ ആദിവാസി വിദ്യാര്‍ത്ഥിനികളുടെ വസ്ത്ര മഴിപ്പിച്ചത്. ഇത് അപരിഷ്‌കൃതവും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതും അവഹേളിക്കുന്നതുമാണ്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തത് ഇത്തരം ഹീനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കും. ഈ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മേരി എബ്രഹാം ആവശ്യപ്പെട്ടു.

Tags:    

Similar News