ഏക സിവില്‍ കോഡ് വന്നിരിക്കുമെന്ന് സുരേഷ് ഗോപി

Update: 2024-01-29 15:52 GMT

കണ്ണൂര്‍: ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. അടുത്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഏക സിവില്‍ കോഡ് വാഗ്ദാനമായിട്ട് വരും. അത് നടപ്പിലാക്കിയെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏക സിവില്‍ കോഡിനുവേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യത്തുള്ളത്. അടുത്ത തിരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയില്‍ വാഗ്ദാനമായി ഏക സിവില്‍ കോഡ് വരുമെങ്കില്‍, അത് നടപ്പാക്കിയെടുക്കുമെങ്കില്‍ പിന്നെവിടെയാണ് ജാതിക്ക് സ്ഥാനം. നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നത് അതല്ലേ. അത് സംഭവിച്ചിരിക്കും. 'കെറെയില്‍ വരും കേട്ടോ' എന്ന് പറഞ്ഞത് പോലെയല്ല. അത് വന്നിരിക്കും. ഒരു പ്രത്യേക വിഭാഗത്തെ നശിപ്പിക്കാനുള്ള സംവിധാനമെന്ന് ആരും വിചാരിക്കേണ്ട. ഏറ്റവും കൂടുതല്‍ ഗുണം ചെയ്യാന്‍ പോകുന്നത് ആ വിഭാഗത്തിനുതന്നെയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Tags:    

Similar News