പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിയുടെ അന്യായ അറസ്റ്റ്: പാലക്കാട്ട് ഇരട്ടനീതിയുടെ പേമാരിയെന്ന് പി കെ അബ്ദുല്ലത്തീഫ്
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ മാസങ്ങള്‍ നീണ്ട ഗൂഢാലോചനയിലൂടെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസ്സിനെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും നടപടി സ്വീകരിക്കാന്‍ പോലിസ് മടികാണിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒറ്റപ്പാലം: പാലക്കാട് നടക്കുന്നത് പോലിസിന്റെ ഭാഗത്തുനിന്നുള്ള ഇരട്ടനീതിയുടെ പേമാരിയെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്ലത്തീഫ്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ധീഖിന്റെ അന്യായ അറസ്റ്റില്‍ പ്രതിഷേധിച്ച് ഒറ്റപ്പാലം മംഗലത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹൈവേ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ മാസങ്ങള്‍ നീണ്ട ഗൂഢാലോചനയിലൂടെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസ്സിനെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും നടപടി സ്വീകരിക്കാന്‍ പോലിസ് മടികാണിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ആര്‍എസ്എസ്സുകാരനായ ശ്രീനിവാസന്‍ വധത്തില്‍ ആര്‍എസ്എസ്സിനെ വെല്ലുന്ന പ്രതികാര നടപടിയാണ് പോപുലര്‍ ഫ്രണ്ടിനു നേരെ പോലിസ് നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ കമ്മറ്റിയംഗം ബഷീര്‍ മൗലവി, ഡിവിഷന്‍ സെക്രട്ടറി മജീദ് ഒറ്റപ്പാലം സംസാരിച്ചു.