മഹാകുംഭമേള: ആരാധനാലയങ്ങളിലെ 322 ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്ത് പോലിസ്, സുല്‍ത്താനിയ മസ്ജിദിലെ ലൗഡ് സ്പീക്കര്‍ നീക്കുന്ന ദൃശ്യം പുറത്ത്

Update: 2025-01-09 01:19 GMT

വരാണസി: കുംഭമേളയ്ക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ശല്യമുണ്ടാവരുതെന്ന് പറഞ്ഞ് പ്രദേശത്തെ ആരാധനാലയങ്ങളില്‍ നിന്ന് 322 ലൗഡ് സ്പീക്കറുകള്‍ പോലിസ് നീക്കം ചെയ്തതായി റിപോര്‍ട്ട്. മതപരമായ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ലൗഡ് സ്പീക്കറുകളാണ് നീക്കം ചെയ്തതെന്ന് സീ ന്യൂസ് (ഹിന്ദി) റിപോര്‍ട്ട് ചെയ്യുന്നു. മഹാകുംഭമേളക്ക് വരുന്ന ഭക്തര്‍ക്ക് ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പോലിസ് പറഞ്ഞു. സുല്‍ത്താനിയ മസ്ജിദില്‍ നിന്ന് ലൗഡ്‌സ്പീക്കര്‍ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കോടതി നിശ്ചയിച്ച പരിധിയില്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന ഉച്ചഭാഷിണികളെല്ലാം നീക്കം ചെയ്യുമെന്ന് പോലിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നടപടിയില്‍ എതിര്‍പ്പുണ്ടായെങ്കിലും പോലിസ് നടപടി തുടര്‍ന്നു. മതപരമായ സ്ഥലങ്ങളിലോ പൊതുസ്ഥലങ്ങളിലോ നിശ്ചിത ശബ്ദത്തില്‍ കൂടുതലുള്ള ലൗഡ്‌സ്പീക്കര്‍ അനുവദിക്കില്ലെന്ന് വരാണസി പോലീസ് കമ്മീഷണര്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു.

Similar News