യുപിയില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു; മുഖ്യപ്രതി സൈനികനെന്ന് പോലിസ്

Update: 2019-12-10 03:31 GMT
യുപിയില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു; മുഖ്യപ്രതി സൈനികനെന്ന് പോലിസ്

ലക്‌നോ: കോച്ചിങ് ക്ലാസിലേക്കു പോവുന്നതിനിടെ 19 കാരിയായ വിദ്യാര്‍ഥിനിയെ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി സൈനികനെന്നു സംശയിക്കുന്നതായി പോലിസ്. ഇക്കഴിഞ്ഞ നവംബര്‍ 29 നാണ് സംഭവം നടന്നതെന്ന് പോലിസ് പറഞ്ഞു. അന്നേദിവസം കോച്ചിങ് ക്ലാലില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന യുവതിയെ കൂട്ടബലാല്‍സംഗം ചെയ്‌തെന്നു കാണിച്ച് കുടുംബാംഗങ്ങളാണ് പോലിസിനെ അറിയിച്ചത്. കാറിലെത്തിയ നാല് പേരാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്നു ഔര്യ പോലിസ് സൂപ്രണ്ട് സുനിതി പറഞ്ഞു. കേസിലെ പ്രധാന പ്രതി അലഹബാദില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ആര്‍മി ജവാനാണെന്നാണ് ആരോപണം. അന്നേദിവസം അദ്ദേഹം എവിടെയാണെന്ന് ഔദ്യോഗികമായി പരിശോധിക്കാന്‍ അദ്ദേഹത്തിന്റെ ബറ്റാലിയനെ അറിയാന്‍ ശ്രമിക്കുകയാണെന്നും പൊതു സ്ഥലത്ത് നടന്നെന്ന് പറയുന്ന ബലാല്‍സംഗ ആരോപണത്തെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും സമീപ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലിസ് പറഞ്ഞു. കടയുടമകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.തന്നെ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു.





Tags:    

Similar News