യുഎസില്‍ വോട്ടെണ്ണല്‍ തുടങ്ങി; ഇന്‍ഡ്യാനയിലും കെന്റകിയിലും ട്രംപിന് ജയം

ആറു യുഎസ് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് അവസാനിച്ചിട്ടുണ്ട്. ഇന്‍ഡ്യാന, കെന്റക്കി, സൗത്ത് കാരലിന, വെര്‍മോണ്ട്, വിര്‍ജീനിയ തുടങ്ങിയ ഇടങ്ങളിലാണ് പോളിങ് അവസാനിച്ചത്.

Update: 2020-11-04 01:00 GMT

ന്യുയോര്‍ക്ക്: യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫല സൂചനകള്‍ നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അനുകൂലം. മഹാമാരിയായ കൊവിഡിനിടയില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡമോക്രാറ്റ്‌ സ്ഥാനാര്‍ഥിയായി ജോ ബൈഡനുമാണ് ഗോദയിലുള്ളത്.

ആറു യുഎസ് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് അവസാനിച്ചിട്ടുണ്ട്. ഇന്‍ഡ്യാന, കെന്റക്കി, സൗത്ത് കാരലിന, വെര്‍മോണ്ട്, വിര്‍ജീനിയ തുടങ്ങിയ ഇടങ്ങളിലാണ് പോളിങ് അവസാനിച്ചത്. സിഎന്‍എനും എന്‍ബിസിയും ഇതിനകം തന്നെ ഇന്ത്യാനയില്‍ ട്രംപിന് ജയിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. 11 ഇലക്ട്രല്‍ വോട്ടുകളുള്ള ഇന്‍ഡ്യാന ട്രംപ് നിലനിര്‍ത്തിയിരിക്കുകയാണ്. 2016ല്‍ 57 ശതമാനം വോട്ടുകളോടെ ട്രംപ് ഇന്‍ഡ്യാനയില്‍ വിജയിച്ചിരുന്നു. ഇത്തവണ 64.2 ശതമാനമാണ് ട്രംപ് നേടിയത്.

കെന്റകിയില്‍ 19 ഇലക്ടറല്‍ വോട്ടുകള്‍ ട്രംപ് നേടിയപ്പോള്‍ ബൈഡനു മൂന്ന് ഇലക്ടറല്‍ വോട്ടുകള്‍ മാത്രമേ നേടാനായുള്ളു. ഫ്‌ലോറിഡയിലും ട്രംപ് മുന്നിലാണ്. 29 ഇലക്ട്രല്‍ വോട്ടുകളുള്ള ഫ്‌ലോറിഡയുടെ ഫലം അതിനിര്‍ണായകമാണ്. ജോര്‍ജിയ, സൗത്ത് കാരലൈന, വെര്‍മോണ്ട്, വെര്‍ജീനിയ എന്നിവിടങ്ങളിലെ ഫലം ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടിടത്താണ് ബൈഡന്‍ മുന്നില്‍ നില്‍ക്കുന്നത്. ജോര്‍ജിയയും വെര്‍മണ്ടിലുമാണ് ട്രംപിനെ കൈവിട്ട് ആദ്യഫലസൂചനകളില്‍ ബൈഡനെ തുണച്ചിരിക്കുന്നത്.

Tags:    

Similar News