ഇസ്രായേലിന് പിന്തുണ; ബൈഡന്റെ ഈദ് ആഘോഷം ബഹിഷ്‌ക്കരിച്ച് മുസ്‌ലിം സംഘടനകള്‍
ബൈഡന്‍ ഭരണകൂടം ഗസയില്‍ ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ വ്യോമാക്രമണത്തെ സഹായിക്കുകയും കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈദ് ആഘോഷം ബഹിഷ്‌ക്കരിച്ചത്.
വാഷിങ്ടണ്‍: വൈറ്റ്ഹൗസ് സംഘടിപ്പിച്ച ഈദുല്‍ ഫിത്വര്‍ ആഘോഷം ബഹിഷ്‌ക്കരിച്ച് അമേരിക്കയിലെ പ്രമുഖ മുസ്ലീം അഭിഭാഷക ഗ്രൂപ്പുകള്‍. ബൈഡന്‍ ഭരണകൂടം ഗസയില്‍ ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ വ്യോമാക്രമണത്തെ സഹായിക്കുകയും കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈദ് ആഘോഷം ബഹിഷ്‌ക്കരിച്ചത്.
ഞായറാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വെര്‍ച്വല്‍ ഈദ് ആഘോഷം നടത്താനിരുന്നത്. ഗസ മുനമ്പില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുകയും കുറഞ്ഞത് 188 ഫലസ്തീനികളെ കൊന്നൊടുക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍, ബൈഡന്‍ ഭരണകൂടത്തിന്റെ സമീപകാല പ്രസ്താവനകള്‍ വര്‍ദ്ധിച്ചുവരുന്ന അക്രമത്തിന് ഇസ്രായേലിനെ ഉത്തരവാദികളാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് മുസ്ലീം അഭിഭാഷക ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു.