ഗസക്കുള്ള ദുരിതാശ്വാസ സഹായം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇസ്രായേലിനുള്ള സൈനികസഹായം കുറക്കുമെന്ന് അമേരിക്ക

അമേരിക്ക നല്‍കുന്ന ദുരിതാശ്വാസ സഹായം തടയുന്ന രാജ്യങ്ങള്‍ക്കുള്ള സൈനിക സഹായം നിര്‍ത്തിവെക്കാമെന്നാണ് നിയമം.

Update: 2024-10-16 09:07 GMT

വാഷിങ്ടണ്‍: ഗസയിലെ ജനങ്ങള്‍ക്ക് ഒരു മാസത്തിനകം കൂടുതല്‍ സഹായങ്ങള്‍ നല്‍കണമെന്ന് ഇസ്രായേലിന് അമേരിക്ക നിര്‍ദേശം നല്‍കി. ഉചിതമായ സഹായങ്ങള്‍ നല്‍കാത്ത പക്ഷം സൈനിക സഹായം വെട്ടിക്കുറക്കുമെന്നും അമേരിക്ക വ്യക്തമാക്കി. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിന്‍ ഇസ്രായേലി പ്രധാനമന്ത്രിക്ക് നല്‍കിയ കത്തിന് ഇസ്രായേല്‍ ഔദ്യോഗിക മറുപടി നല്‍കിയിട്ടില്ല.

യുഎസ് തിരഞ്ഞെടുപ്പിന് ഏതാനും ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തീരുമാനം. എന്നാല്‍, അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ കമലാ ഹാരിസാണോ ഡൊണാള്‍ഡ് ട്രംപാണോ വിജയിക്കുക എന്ന് നോക്കിയ ശേഷമായിരിക്കും ഇസ്രായേല്‍ മറുപടി നല്‍കുക.

തെക്കന്‍ ഗസക്ക് വേണ്ടത്ര സഹായങ്ങള്‍ ഇസ്രായേല്‍ നല്‍കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. നിലവില്‍ സഹായത്തില്‍ 50 ശതമാനം കുറവ് വന്നിട്ടുണ്ട്. അതിനാലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും മാത്യു മില്ലര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്ക നല്‍കുന്ന ദുരിതാശ്വാസ സഹായം തടയുന്ന രാജ്യങ്ങള്‍ക്കുള്ള സൈനിക സഹായം നിര്‍ത്തിവെക്കാമെന്നാണ് നിയമം.

Tags:    

Similar News