എത്രയും വേഗം ഇന്ത്യ വിടാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്ക

ഇന്ത്യയില്‍ ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമാണെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് ബ്യൂറോ ഓഫ് കോണ്‍സുലര്‍ അഫയേഴ്‌സ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.

Update: 2021-04-29 06:36 GMT

വാഷിങ്ടണ്‍: കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ എത്രയും വേഗം ഇന്ത്യയില്‍ നിന്ന് മടങ്ങാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്ക. ഇന്ത്യയില്‍ ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമാണെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് ബ്യൂറോ ഓഫ് കോണ്‍സുലര്‍ അഫയേഴ്‌സ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.


ഇന്ത്യയില്‍ കൊവിഡ് കാരണം വൈദ്യസഹായം ലഭിക്കുന്നത് പരിമിതമാണ്. ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്ന യുഎസ് പൗരര്‍ ഇപ്പോള്‍ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പടുത്തണം. യുഎസിലേക്ക് നേരിട്ടും പാരിസ് വഴിയുമുള്ള വിമാനങ്ങള്‍ നിലവില്‍ ലഭ്യമാണെന്നും ട്വീറ്റില്‍ പറയുന്നു.

അതേസമയം, കൊവിഡ് വ്യാപം അതിശക്തമായി തുടരുന്ന ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 3,79,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3645 പേര്‍ മരിച്ചു.




Tags:    

Similar News