ഏക സിവില്‍കോഡ് എല്ലാവര്‍ക്കും സുരക്ഷിതത്വം നല്‍കുമെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി

Update: 2022-05-28 17:54 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെ അനുകൂലിച്ച് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ തിരത്ത് സിങ് റാവത്ത്. ഏക സിവില്‍കോഡ് നടപ്പാക്കുന്നതിലൂടെ ആരുടേയും അവകാശങ്ങള്‍ ഹനിക്കുകയോ മതവികാരം വ്രണപ്പെടുകയോ ചെയ്യുന്നില്ല. ഏക സിവില്‍കോഡ് എല്ലാവര്‍ക്കും സുരക്ഷിതത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനായി സമിതിയെ നിയമിക്കും എന്ന മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ദാമിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് റാവത്തിന്റെ പ്രതികരണം.

ഇതൊരു സുപ്രധാന തീരുമാനമാണെന്നും, ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിലൂടെ മതവികാരം വ്രണപ്പടുമെന്നും അവകാശങ്ങള്‍ ഇല്ലാതാവുമെന്നുമുള്ള വാദങ്ങള്‍ തെറ്റാണെന്നും ആരുടേയും അവകാശങ്ങള്‍ ഇല്ലാതാക്കുന്നില്ലെന്നും തിരത്ത് സിങ് റാവത്ത് അഭിപ്രായപ്പെട്ടു.

'ഏക സിവില്‍കോഡ് നടപ്പാക്കുന്നത് സാമൂഹിക സൗഹാര്‍ദം വര്‍ധിപ്പിക്കും. എല്ലാവരും ഒരൊറ്റ നിയമത്താല്‍ ഭരിക്കപ്പെടും. ആരും മറ്റൊരാളുടെ വികാരങ്ങളെ വ്രണപ്പടുത്തില്ല. ഇത് നടപ്പാകുന്നതിലൂടെ നിര്‍ബന്ധിത മതംമാറ്റത്തിന് അവസാനമുണ്ടാവും'റാവത്ത് പറഞ്ഞു.

Tags:    

Similar News