കൊച്ചി: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ വിചാരണക്കോടതി വെറുതെവിട്ട അര്‍ജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ കീഴടങ്ങണം. അര്‍ജുന്‍ കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോക്‌സോ കോടതിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം നല്‍കി. ബോണ്ട് നല്‍കിയാല്‍ അര്‍ജുനെ വിട്ടയ്ക്കാമെന്നും നിര്‍ദ്ദേശമുണ്ട്.
കേസില്‍ അര്‍ജുനെ നേരത്തെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാരും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഈ അപ്പീലില്‍ വാദിക്കാന്‍ അര്‍ജുന്‍ തയ്യാറാവാത്തതിനാലാണ് കോടതിയുടെ അപൂര്‍വ്വ നടപടി.