ക്ഷേത്രങ്ങളിലെ ഷര്‍ട്ട് ഊരല്‍ തന്ത്രികളുടെ തട്ടിപ്പ്: വെള്ളാപ്പള്ളി
മൂവാറ്റുപുഴയില്‍ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര സമര്‍പ്പണം നിര്‍വഹിക്കുന്നതിനിടെയാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്.
മൂവാറ്റുപുഴ: ക്ഷേത്രങ്ങളില്‍ തൊഴാനെത്തുന്ന പുരുഷന്മാര്‍ ഷര്‍ട്ട് ഊരണമെന്ന ആചാരം ചില തന്ത്രിമാര്‍ കൊണ്ടുവന്ന തട്ടിപ്പാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബ്രാഹ്മണ്യ ആചാരങ്ങൾക്കെതിരേ എസ്എൻഡിപി ജനറൽ സെക്രട്ടറി തന്നെ രംഗത്തുവന്നത് സമൂഹത്തിൽ ആശ്ചര്യമുളവാക്കിയിരിക്കുകയാണ്.
മൂവാറ്റുപുഴയില്‍ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര സമര്‍പ്പണം നിര്‍വഹിക്കുന്നതിനിടെയാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്.
ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരണം. ആത്മീയ കേന്ദ്രങ്ങള്‍ സാമൂഹിക ക്ഷേമ കേന്ദ്രങ്ങളാക്കി മാറ്റണം. ഭഗവാന് പണം ആവശ്യമില്ല. ഭഗവാന്റെ പേരില്‍ വരുന്ന പണം വിശക്കുന്ന ഭക്തന് വിശപ്പ് മാറ്റാന്‍ ഉപയോഗിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.