എഡിഎമ്മിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നതായി വിജിലന്‍സ്

Update: 2024-10-15 13:00 GMT

കണ്ണൂര്‍: കണ്ണൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തിരുന്നതായി റിപോര്‍ട്ട്. ഇന്നലെ കണ്ണൂരിലെ ഓഫീസിലെത്തിയാണ് വിജിലന്‍സ് ഡിവൈഎസ്പി പ്രാഥമികമായി വിവരങ്ങള്‍ അന്വേഷിച്ചത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലായിരുന്നു വിജിലന്‍സ് നടപടി.

മൊഴിയെടുപ്പിന് ശേഷമാണ് യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. പകല്‍ ധരിച്ചിരുന്ന അതേവസ്ത്രം ധരിച്ചാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Similar News