യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുടെ നാട്ടിലും ബിജെപി യോഗത്തിന് ബഹിഷ്കരണം
ബിജെപി നോതാവിന്റെ നാട്ടിൽ തന്നെ സിഎഎ അനുകൂല വിശദീകരണ യോഗത്തിന് തിരിച്ചടി നേരിട്ടത് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്.
പാലക്കാട്: യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുടെ നാട്ടിലും ബിജെപി യോഗത്തിന് ബഹിഷ്കരണം. പാലക്കാട് ജില്ലയിലെ തച്ഛനാട്ടുകര യിൽ ഇന്ന് വൈകീട്ട് നടക്കാനിരുന്ന യോഗത്തിന് മുന്നോടിയായി വ്യാപാരികൾ കടയടച്ച് നിസ്സഹകരണ സമരം ആരംഭിച്ചത്. ബിജെപി തച്ഛനാട്ടുകര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ജനജാഗ്രതാ സമ്മേളനമാണ് ജനങ്ങൾ ഒന്നടങ്കം ബഹിഷ്കരിച്ചത്.
യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുടെ നാടാണ് പാലക്കാട് ജില്ലയിലെ തച്ഛനാട്ടുകര. ബിജെപി നോതാവിന്റെ നാട്ടിൽ തന്നെ സിഎഎ അനുകൂല വിശദീകരണ യോഗത്തിന് തിരിച്ചടി നേരിട്ടത് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശാണ് പരിപാടിയുടെ ഉദ്ഘാടകൻ.
ആലപ്പുഴയിലെ വളഞ്ഞവഴി എന്ന ഗ്രാമമാണ് ബിജെപിയുടെ സിഎഎ അനുകൂല വിശദീകരണ യോഗത്തിന് സംസ്ഥാനത്ത് ആദ്യമായി നിസ്സഹകരണ സമരരീതിക്ക് തുടക്കമിട്ടത്. കേരളമെമ്പാടും ഇപ്പോൾ ഈ സമരവഴി സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പരപ്പനങ്ങാടിയിലും തിരൂരും സമാനരീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നിരുന്നു.