ലക്ഷദ്വീപ് സന്ദര്‍ശനം; ഹൈബി ഈഡന്റേയും ടി എന്‍ പ്രതാപന്റേയും അപേക്ഷ തള്ളി
അനുമതി നിഷേധിച്ചതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു. തിങ്കളാഴ്ച ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അപ്പീല്‍ നല്‍കും. തുടര്‍ന്നും അനുമതി നിഷേധിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനും നല്‍കിയ അപേക്ഷ തള്ളി. ലക്ഷദ്വീപ് ഭരണകൂടമാണ് അപേക്ഷ തള്ളിയത്. എംപിമാരുടെ സന്ദര്‍ശനം ദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ അപേക്ഷ തള്ളിയത്. നേരത്തെയും കോണ്‍ഗ്രസ് എംപിമാര്‍ക്ക് ദ്വീപ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചിരുന്നു.
അനുമതി നിഷേധിച്ചതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു. തിങ്കളാഴ്ച ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അപ്പീല്‍ നല്‍കും. തുടര്‍ന്നും അനുമതി നിഷേധിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ദ്വീപില്‍ വീണ്ടും കൂട്ടപിരിച്ചുവിടലുണ്ടായി. 151 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. കായിക യൂണിറ്റിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വിനോദ സഞ്ചാര മേഖല നിശ്ചലമായതിനാലാണ് പിരിച്ചുവിടലെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം. മുന്‍ വര്‍ഷങ്ങളിലും സമാന നടപടി സ്വീകരിച്ചിരുന്നെന്നും അധികൃതര്‍ പറയുന്നു.