സര്‍ക്കാര്‍ സുരക്ഷയൊരുക്കിയില്ല, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിലച്ചു; അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍

പോലിസ് സുരക്ഷയില്ലാത്തതിനാല്‍ തുറമുഖ നിര്‍മ്മാണം നിലച്ചെന്ന് കോടതിയലക്ഷ്യ ഹരജിയില്‍ അദാനി ഗ്രൂപ്പ് ആരോപിച്ചു.

Update: 2022-09-14 16:51 GMT

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. തുറമുഖ നിര്‍മ്മാണത്തിന് പോലിസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്താണ് ഹരജി നല്‍കിയത്. പോലിസ് സുരക്ഷയില്ലാത്തതിനാല്‍ തുറമുഖ നിര്‍മ്മാണം നിലച്ചെന്ന് കോടതിയലക്ഷ്യ ഹരജിയില്‍ അദാനി ഗ്രൂപ്പ് ആരോപിച്ചു.

പദ്ധതി തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും തുറമുഖ നിര്‍മ്മാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പോലിസ് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Similar News