വാളയാര്‍ പീഡനക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍

Update: 2025-03-24 14:42 GMT
വാളയാര്‍ പീഡനക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍

കൊച്ചി: വാളയാര്‍ പീഡനക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസുകളില്‍ തങ്ങളെ കൂടി പ്രതിചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ് ഹരജി നല്‍കിയത്. സിബിഐ കുറ്റപത്രം റദ്ദാക്കണമെന്നതാണ് കുട്ടികളുടെ മാതാപിതാക്കളുടെ പ്രധാന ആവശ്യം. കേസില്‍ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ നല്‍കിയ കുറ്റപത്രങ്ങള്‍ അനുസരിച്ച് ആറ് കേസുകളിലും അമ്മ രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്.

മൂന്നു കേസുകളില്‍കൂടി ഇവരെ പ്രതി ചേര്‍ക്കാനുള്ള നടപടികള്‍ തുടരുകയാണ്. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Similar News