വഖഫ് നിയമനം: നിയമസഭയില്‍ തന്നെ പിന്‍വലിക്കണം-സാദിഖലി തങ്ങള്‍
മുന്‍പ് പൗരത്വ നിയമഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച സമരക്കാര്‍ക്ക് നേരെ കേരള പോലിസ് ചാര്‍ജ്ജ് ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ വാഗ്ദാന ലംഘനം നടത്തുകയും സമരക്കാര്‍ക്ക് തങ്ങളുടെ കേസുകള്‍ നേരിടേണ്ടി വന്ന സഹചര്യവുമുണ്ടായി.
മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനം സര്‍ക്കാര്‍ എടുത്ത തീരുമാനം നിയമസഭയില്‍ തന്നെ പിന്‍വലിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍. മുന്‍പ് പൗരത്വ നിയമഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച സമരക്കാര്‍ക്ക് നേരെ കേരള പോലിസ് ചാര്‍ജ്ജ് ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ വാഗ്ദാന ലംഘനം നടത്തുകയും സമരക്കാര്‍ക്ക് തങ്ങളുടെ കേസുകള്‍ നേരിടേണ്ടി വന്ന സഹചര്യവുമുണ്ടായി.
വഖഫ് ബോര്‍ഡ് നിയമനത്തില്‍ മുസ്‌ലിംലീഗ് പാര്‍ട്ടിക്ക് കൃത്യമായ നിലപാടും, നിതാന്തമായ ജാഗ്രതയുമുണ്ട്. ആ ജാഗ്രതയില്‍ നിന്ന് വ്യതിചലിക്കാന്‍ മുസ്‌ലിം ലീഗ് പാര്‍ട്ടി തയ്യാറല്ല. സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു തീരുമാനം പിന്‍വലിക്കേണ്ടത് നിയമസഭയിലാണ്. പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ കാണിച്ച ജാഗ്രത ഈ വിഷയത്തില്‍ മുസ്ലിം ലീഗിനുമുണ്ട്.
ഡിസംബര്‍ 9ന് കോഴിക്കോട് വെച്ച് നടക്കുന്ന വഖഫ് സംരക്ഷണ റാലി സര്‍ക്കാറിനുള്ള താക്കീതാകും. അക്ഷമരായ സമൂഹമല്ല മുസ്‌ലിം ലീഗ് പര്‍ട്ടിയുടേത്. സംയമനത്തോടെ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന രാജ്യത്തിന്റെ ഭരണഘടനയില്‍ ബോധ്യങ്ങളുള്ള സമൂഹമാണ് ഈ പാര്‍ട്ടിയുടെ പിന്‍ബലം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.