വഖ്ഫ് ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

Update: 2025-04-05 18:08 GMT
വഖ്ഫ് ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ബില്ല് രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ചത്. രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയതോടെ നിയമമാവും. വഖ്ഫ് (ഭേദഗതി) നിയമം 2025 എന്നാണ് നിയമത്തിന്റെ പേരെന്ന് കേന്ദ്ര നീതിന്യായ മന്ത്രാലയത്തിന്റെ വിജ്ഞാപനം പറയുന്നു.

 



കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന തീയ്യതി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ബില്ലിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും എഐഎംഐഎമ്മും ആം ആദ്മി പാര്‍ട്ടിയും വിവിധ സംഘടനകളും സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

Similar News