ബാണാസുര സാഗർ ഇന്ന് തുറക്കും; സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് അറിയാം

ബാണാസുരസാഗർ അണക്കെട്ടിൽ 772.65 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഏത് നിമിഷവും ജലം അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കിക്കളയേണ്ടി വരും. നിലവിൽ 99.62 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്.

Update: 2019-08-10 04:32 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനാൽ കേരളത്തിലെ ഡാമുകളിൽ ജലനിരപ്പ് വർധിക്കുകയാണ്. എന്നാൽ ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ല. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഇടുക്കി അണക്കെട്ടിൽ 2335.86 അടി വെള്ളമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം ഈ സമയത്ത് 2401 അടി വെള്ളമാണ് ഉണ്ടായിരുന്നത്. എന്നാൽ അണക്കെട്ടിൽ ഇപ്പോൾ 34.41 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്.

പമ്പ അണക്കെട്ടിൽ 977.40 മീറ്റർ വെള്ളമാണ് ഇപ്പോഴുള്ളത്. അണക്കെട്ടിലെ പരമാവധി ശേഷിയുടെ 60.68 ശതമാനമാണ് ഇത്. കഴിഞ്ഞ വർഷം 986.20 അടി ആയിരുന്നു ഈ സമയത്തെ ജലനിരപ്പ്.

കക്കി ആനത്തോട് അണക്കെട്ടിൽ ഇപ്പോൾ 34.05 ശതമാനം വെള്ളമാണ് ഉള്ളത്. 954.91 മീറ്ററാണ് ഇവിടുത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഈ സമയത്ത് നൂറ് ശതമാനം വെള്ളമുണ്ടായിരുന്ന അണക്കെട്ടാണിത്.

ഷോളയാറിൽ 800.01 മീറ്ററാണ് ജലനിരപ്പ്. 45 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇടമലയാറിൽ 145.34 മീറ്ററാണ് ജലനിരപ്പ്. 44.61 ശതമാനം വെള്ളമുണ്ട്.

പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ 420.5 മീറ്ററാണ് ജലനിരപ്പ്. 70.94 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. 423.980 മീറ്റർ ഉയരത്തിൽ വെള്ളമെത്തിയാൽ അണക്കെട്ടിലെ പൂർണ്ണസംഭരണ ശേഷിയാകും.

കക്കയം ഡാമിൽ ഇപ്പോൾ 757.65 മീറ്റർ ഉയരത്തിൽ വെള്ളമുണ്ട്. പൂർണ്ണ സംഭരണ ശേഷിയിലെത്തിയതിനാൽ ഈ അണക്കെട്ടിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുകയാണ്.

ബാണാസുരസാഗർ അണക്കെട്ടിൽ 772.65 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഏത് നിമിഷവും ജലം അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കിക്കളയേണ്ടി വരും. നിലവിൽ 99.62 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ കരമാൻ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാൽ ഇന്ന് രാവിലെ എട്ടു മണി മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കരമാൻ തോടിലെ ജലനിരപ്പ് നിലവിൽ ഉള്ളതിനേക്കാൾ 10 സെൻറീമീറ്റർ മുതൽ 15 സെൻറീമീറ്റർ വരെ വർദ്ധന ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ഇരു കരകളിലും ഉള്ള ജനങ്ങൾ അതീവ ജാഗ്രത പാലിണമെന്ന് ബാണാസുര സാഗർ ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Tags:    

Similar News