കല്‍പറ്റ: വയനാട് ജില്ല പഞ്ചായത്ത് ഭരണം ഇക്കുറിയും യുഡിഎഫിനു തന്നെ. തുല്യസീറ്റുകളും തുല്യ വോട്ടുകളും ലഭിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പ് നടത്തിയപ്പോഴാണ് ഭാഗ്യം യുഡിഎഫിനൊപ്പം നിന്നത്. നറുക്കെടുപ്പില്‍ മുട്ടില്‍ ഡിവിഷനില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസിലെ ഷംസാദ് മരക്കാര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് വോട്ടെടുപ്പില്‍ എട്ടുസീറ്റുകള്‍ വീതം നേടി ഇരുമുന്നണികളും തുല്യത പാലിച്ചതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് ആവശ്യമായി വന്നത്.
വോട്ടെടുപ്പില്‍ ഷംസാദിനും എതിര്‍ സ്ഥാനാര്‍ഥി സിപിഎമ്മിലെ സുരേഷ് താളൂരിനും എട്ടു വോട്ടുകള്‍ വീതമാണ് ലഭിച്ചത്. തുടര്‍ന്നാണ് നറുക്കെടുപ്പ് നടത്തിയത്. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 16 സീറ്റുകളില്‍ യുഡിഎഫും എല്‍ഡിഎഫും എട്ടു വീതം സീറ്റ് നേടുകളാണ് നേടിയത്. യുഡിഎഫില്‍ കോണ്‍ഗ്രസിന് ആറും ലീഗിന് രണ്ടും സീറ്റുകളും എല്‍ഡിഎഫില്‍ സിപിഎമ്മിന് ആറും സിപിഐയും ജനതാദള്‍ എസും ഓരോ സീറ്റിലുമാണ് വിജയിച്ചത്.
Wayanad district panchayat president to win UDF seat in lot