വയനാട് ദുരന്തം: പ്രധാനമന്ത്രി വന്നത് ഫോട്ടോഷൂട്ടിനെന്ന് ടി സിദ്ദീഖ്‌; അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച തുടരുന്നു

സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് വയനാട്ടില്‍ നടന്നതെന്ന് കെ കെ ശൈലജ

Update: 2024-10-14 07:47 GMT

തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കണമെന്ന് ടി സിദ്ദീഖ് എംഎല്‍എ ആവശ്യപ്പെട്ടു. പുനരധിവാസം സംബന്ധിച്ച് കൊണ്ടുവന്ന അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്ത നിവാരണ ചുമതലയുള്ള ജില്ലാ കലക്ടറെ മാറ്റിയത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് തടസമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥലത്ത് എത്തിയെങ്കിലും ഗുണമുണ്ടായില്ല. പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് വയനാട്ടിലെ ജനങ്ങള്‍ ചോദിക്കുന്നുണ്ട്. ദുരന്തബാധിതരുടെ വായ്പ്പകള്‍ എഴുതി തള്ളാമെന്ന് പ്രധാനമന്ത്രി പറഞ്ഞെങ്കിലും നടപടിയുണ്ടായിട്ടില്ല. ദരിദ്രരുടെ കടങ്ങള്‍ എഴുതിത്തള്ളാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണം. ശ്രുതിക്ക് ജോലി കൊടുക്കാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.

സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് വയനാട്ടില്‍ നടന്നതെന്ന് കെ കെ ശൈലജ പറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയതെന്നും ടി സിദ്ദീഖ് ഉചിതമായ രീതിയില്‍ പ്രവര്‍ത്തിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എംഎല്‍എമാരായ ഇ കെ വിജയന്‍, ഐ സി ബാലകൃഷ്ണന്‍, പി ടി എ റഹീം എന്നിവര്‍ സംസാരിച്ചു. ഇനി സര്‍ക്കാര്‍ ഭാഗത്ത് നിന്ന് മറുപടിയുണ്ടാവും.

Tags:    

Similar News