നിലമ്പൂര്‍: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാകരങ്ങളായ സന്നദ്ധ പ്രവര്‍ത്തകരെ എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ആദരിച്ചു. സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ ഉദ്ഘാടനം ചെയ്തു. സ്വന്തം ജീവന്‍ പോലും പണയംവെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മുഴുവന്‍ ആളുകളെയും അദ്ദേഹം അഭിവാദ്യം ചെയ്തു. അതോടൊപ്പം തന്നെ വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയോ വേണ്ട പാക്കേജ് അനുവദിക്കുകയോ ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു.
പോത്തുകല്ല് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഗിരീഷ്, പവിത്രന്‍, പോത്തുകല്ല് പഞ്ചായത്തംഗം ഷറഫുന്നീസ, വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, ഐആര്‍ഡബ്ല്യൂ, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികള്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു.
ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, എന്‍ മുര്‍ഷിദ് ഷമീം, ഉസ്മാന്‍ കരുളായി, ഹമീദ് പരപ്പനങ്ങാടി, ഇര്‍ഷാദ് മൊറയൂര്‍, മുഹമ്മദ് ബഷീര്‍ കെകെ, യൂസുഫ് ചെമ്മല, ഷാജഹാന്‍, ഷിഹാബ് പിവി, അബ്ദുല്‍ ഖാദര്‍, സഫീര്‍, എന്‍ മുജീബ്, സിപി മുജീബ്, നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി