''ഞങ്ങള്‍ നിലവിളിച്ചു, അയാള്‍ വണ്ടി നിര്‍ത്തിയില്ല'' ബൈക്ക് യാത്രികരെ വലിച്ചിഴച്ച് ട്രക്ക് (വീഡിയോ)

Update: 2024-12-24 04:45 GMT

ആഗ്ര: ട്രക്കിന്റെ മുന്‍ ചക്രത്തിനിടയിലും അടിയിലും കുടുങ്ങിയ രണ്ട് ബൈക്ക് യാത്രികര്‍ അദ്ഭൂദകരമായി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ആഗ്ര ഹൈവേയില്‍ നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനത്തിന്റെ മുന്‍ ചക്രത്തിനിടയിലും അടിയിലും കുടുങ്ങിയ രണ്ട് യുവാക്കളെയും കൊണ്ട് ട്രക്ക് 300 മീറ്ററോളം മുന്നോട്ട് നീങ്ങി. ട്രക്കിന്റെ മുന്‍ ടയറിന്റെ ഭാഗത്തുകൂടുങ്ങിയ ഒരു യുവാവ് ജീവന് വേണ്ടി അലറിക്കരയുന്നത് കാണാം. അപ്പോളും ട്രക്ക് അതിവേഗതയില്‍ ഇവരെയും കൊണ്ട് നീങ്ങുകയായിരുന്നു.

ആ സമയത്ത് അതുവഴി യാത്ര ചെയ്തിരുന്നവരാണ് ട്രക്ക് നിര്‍ത്തിച്ചത്. തുടര്‍ന്ന് െ്രെഡവറെ ചെരുപ്പ് കൊണ്ട് അടിച്ചു. സാക്കിര്‍ എന്ന യുവാവും മറ്റൊരു യുവാവുമാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലിസ് അറിയിച്ചു. ട്രക്ക് െ്രെഡവറെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Similar News