വാരണാസി: മോദിക്കെതിരേ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വാരണാസിയില്‍ മല്‍സരിക്കും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ചന്ദ്രശേഖറെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം എന്‍ഡിടിവിയോടാണ് ചന്ദ്രശേഖര്‍ ആസാദ് മോദിക്കെതിരേ വാരണാസിയില്‍ മല്‍സരിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞത്. കഴിഞ്ഞദിവസം ഭീം ആര്‍മി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ പെരുമാറ്റചട്ടം ലംഘിച്ചെന്നാരോപിച്ച് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കസ്റ്റഡിയിലിരിക്കെ ശാരീരികാസ്വസ്ഥത പ്രകടമായതോടെ ഇദ്ദേഹത്തെ മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് യുപിയുടെ കിഴക്കന്‍ മേഖലയുടെ ചുമതലയുള്ള പ്രിയങ്ക ഇവിടം സന്ദര്‍ശിച്ചത്. ഉത്തര്‍പ്രദേശില്‍ ശക്തമായ സാന്നിദ്യം നേടിക്കൊണ്ടിരിക്കുന്ന ദലിത് നേതാവാണ് ചന്ദ്രശേഖര്‍ ആസാദ്. അതേസമയം, തിരഞ്ഞെടുപ്പില്‍ ചന്ദ്രശേഖറിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കിയിട്ടില്ല.
WATCH | Will contest against PM from Varanasi: Dalit leader Chandrashekhar Azad#ElectionsWithNDTV #LokSabhaElections2019 pic.twitter.com/4uJ08QNcHd
— NDTV (@ndtv) March 13, 2019