രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,713 പേര്‍ക്ക് കൊവിഡ്; 95 മരണം

Update: 2021-02-06 06:08 GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,713 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,08,14,304 ആയി. ആകെ രോഗബാധിതരില്‍ 1,05,10,796 പേര്‍ രോഗമുക്തരായി. നിലവില്‍ 1,48,590 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,488 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,40,794 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 20,06,72,589 ആയി ഉയര്‍ന്നു.


കൊവിഡ് തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 95 മണങ്ങളാണ് റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,54,823 ആയി. വാക്സിനേഷന്‍ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 54,16,849 പേര്‍ വാക്സിന്‍ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.




Similar News